വയനാട്:കർഷകൻ ആത്മഹത്യ ചെയ്തു. വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശി സുരേന്ദ്രനാണ് കടം കയറി ആത്മഹത്യ ചെയ്തത്. വിഷം കഴിച്ചശേഷം വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
തിരുനെല്ലി സഹകരണ ബാങ്കിൽ നിന്ന് അഞ്ചര ലക്ഷം രൂപ കൃഷി ആവശ്യത്തിന് കടമെടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടർന്ന് പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
കടമെടുത്ത പൈസ ജനുവരിക്ക് മുൻപേ ബാങ്കിൽ തിരിച്ചടയ്ക്കണമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകിയിരുന്നതായി സുരേന്ദ്രന്റെ മകൻ സത്യൻ പറഞ്ഞു.
സുരേന്ദ്രന്റെ മകനാണ് തന്റെ അച്ഛൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ചതും.
ബാങ്കിലെ ബാധ്യത എഴുതി തള്ളാൻ സർക്കാർ ഇടപെടണമെന്നാണ് വീട്ടുകാരുടെ ആവശ്യം