റിപ്പബ്ലിക് ദിനാഘോഷം: യോഗം ചേര്‍ന്നു

കൊല്ലം :ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ നടത്തിപ്പുമായിബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദിനാഘോഷം കൂടുതല്‍ മികവുറ്റതാക്കുന്നതിനും വര്‍ണാഭമാക്കുന്നതിനും വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ആഘോഷവേദിയായ ആശ്രാമം മൈതാനത്ത് പന്തലും ഇതരസംവിധാനങ്ങളും ഒരുക്കല്‍, പരേഡിന്റെ മുന്നോടിയായുള്ള റിഹേഴ്സല്‍, വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം, കുടിവെള്ളവും ഭക്ഷണവും തുടങ്ങിയവയില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ അതത് വകുപ്പുകളെ ചുമതലപ്പെടുത്തി.റൂറല്‍ എസ് പി സാബു മാത്യു, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.