കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ മരിച്ചു.

ചെങ്ങന്നൂർ: കിണർ വൃത്തിയാക്കുന്നതിനിടെ
വയോധികൻ മരിച്ചു. പാണ്ഡവന്‍പാറയിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ചെങ്ങന്നൂർ നഗരസഭ 22-ാം വാർഡിൽ തെറ്റുപാറ ഉഴത്തിൽ വീട്ടില്‍ സുരേന്ദ്രന്‍ (72) ആണ് മരിച്ചത്.
പാണ്ഡവൻ പാറ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണർ വൃത്തിയാക്കിയ ശേഷം
മുകളിലേക്ക് കയറുമ്പോള്‍ വഴുക്കലുള്ള കയറില്‍നിന്നും പിടിവിട്ട് ആഴമുള്ള കിണറിനുള്ളിലേക്ക് പതിക്കുകയായിരുന്നു.
തൊടിയുടെ വക്കിലിടിച്ച് തലപൊട്ടി നിലവിളിച്ച സുരേന്ദ്രനെ പിടിച്ചുകയറ്റാനായി സഹായിയായി നിന്നയാൾ കിണറ്റില്‍ ഇറങ്ങിയെങ്കിലും സാധിച്ചില്ല.
ഒടുവില്‍ ചെങ്ങന്നൂരില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും മുകളിലേക്ക് കയറ്റിയത്.
ഉടൻ തന്നെ സുരേന്ദ്രനെ ചെങ്ങന്നൂർ
ജില്ലാ ആശപപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‍കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
സുരേന്ദ്രന്റെ ഭാര്യ : വിജയമ്മ.
മക്കള്‍: സുജ, സുനിത, സുഭാഷ്.

അനീഷ് പാണ്ടനാട്