ചെങ്ങന്നൂർ : പെരുങ്കുളം സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേള 2025 ൻ്റെ പ്രധാന പന്തലിന് കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഐഎഎസ് കാൽ നാട്ടി.
ജനുവരി 18 മുതൽ 31 വരെയാണ് മേള.പ്രധാന വേദിയും 350 സ്റ്റാളുകളും ഉൾക്കൊള്ളുന്ന എയർ കണ്ടീഷൻ ഹാൾ ഒന്നര ലക്ഷം ചതുരശ്ര അടിയിലാണ് നിർമ്മിക്കുക.
സമ്മേളനത്തിൽ കെസിഎംഎംസി ചെയർമാൻ എം എച്ച് റഷീദ് അധ്യക്ഷനായി.
റവ. കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, കണ്ഠരര് മോഹനരര്, നൗഫൽ ഫാളിലി കൊല്ലം എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
കുടുംബശ്രീ ജില്ല മിഷൻ കോ- ഓർഡിനേറ്റർ എസ് രഞ്ജിത്ത്, ചെങ്ങന്നൂർ നഗരസഭ സിഡിഎസ് ചെയർപേഴ്സൺ എസ് ശ്രീ കല, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജി വിവേക് എന്നിവർ സംസാരിച്ചു.
അനീഷ് പാണ്ടനാട്