കൊല്ലം : കൊല്ലം നഗരത്തിലെ ഹോട്ടലിൽ വൻ അഗ്നിബാധ. റമീസ് ഹോട്ടലിലെ ചിമ്മിനിയിലാണ് തീപിടുത്തം ഉണ്ടായത് . ഇന്ന് ഉച്ചയ്ക്ക് 12.25 ഓടെയായിരുന്നു സംഭവം.
അൽഫാം നിർമാണത്തിനിടെയാണ് തീപിടിത്തമുണ്ടായത്. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
കടപ്പാക്കട ഫയർഫോഴ്സ് സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയർഫോഴ്സ് ഓഫീസ് ഹോട്ടലിൽ നിന്ന് അധികം ദൂരെയല്ലാത്തതിനാൽ പെട്ടെന്ന് സ്ഥലത്തെത്താനും തീയണക്കാനുമായി.
രഞ്ജിത്ത് കൊല്ലം