കെ സുധാകരനെ മാറ്റി; സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം : കെപിസിസിയിൽ അഴിച്ചു പണി. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ എന്നിവരെ തൽസ്ഥാനത്ത് നിന്ന് നീക്കി. കെ സുധാകരന് പകരം സണ്ണി ജോസഫ് സംസ്ഥാന പ്രസിഡൻ്റ് ആകും, എം എം ഹസ്സന് പകരം അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് അധ്യക്ഷന്മാരാകും.
കാതോലിക്ക സഭയുടെ പിന്തുണയുള്ള നേതാവ് സണ്ണിജോസഫ്.
കെ.സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് സണ്ണി ജോസഫ്. നേരത്തെ പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ പേര് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നുവെങ്കിലും കെ സുധാകരൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് സണ്ണി ജോസഫിനെ കെപിസിസി പ്രസിഡൻ്റ് ആക്കിയത്. എന്നാൽ പാർട്ടി ഉന്നത വൃത്തങ്ങളിൽ നിന്ന് ലഭ്യമായ വിവരം പറയുന്നത്.
അതേസമയം പാർട്ടി ഏൽപ്പിച്ച ജോലി പൂർണമായി നിറവേറ്റും, കേരള പ്രദേശ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കും പുതിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു.