കൊല്ലം : പരാതി നൽകാനെത്തിയ ദലിത് യുവാവിനെ മർദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ
കേസെടുക്കാൻ ഉത്തരവിട്ട് കോടതി. തെന്മല സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന സിഐ വിശ്വംഭരൻ, എസ്ഐ ഡി.ജെ.ശാലു എന്നിവർക്കെതിരെ രാജീവ് തെന്മല നൽകിയ ഹർജി പരിഗണിച്ച കൊട്ടാരക്കര എസ്സി, എസ്ടി കോടതിയാണ് നിർദേശം നൽകിയത്. ഉദ്യോഗസ്ഥർ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2021 ഫെബ്രുവരിയിൽ തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ രാജീവ് തെന്മലയെ ജാതീയമായി അധിക്ഷേപിക്കുകയും കൈവിലങ്ങ് വച്ച് മർദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.