അഞ്ചൽ : കാട്ടുപന്നിയെ വേട്ടയാടി കാറിൽ കടത്താൻ ശ്രമിച്ച അഭിഭാഷകൻ പിടിയിൽ. പുനലൂർ കോടതിയിലെ അഭിഭാഷകൻ അജി ലാൽ ആണ് ഫോറസ്റ്റിന്റെ പിടിയിലായത്.
അഞ്ചൽ ഏഴംകുളം സ്റ്റേഷൻ പരിധിയിൽ ഭാരതീപുരത്തു വെച്ചാണ് പ്രതി പിടിയിലായത്. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
അഭിഭാഷകന്റെ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ 150 കിലോ തൂക്കം വരുന്ന കാട്ടുപന്നിയുടെ ജഡവും കണ്ടെത്തി.
വേട്ട നടത്തിയത് പന്നി പടക്കം ഉപയോഗിച്ചായിരിക്കാമെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നായാട്ട് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു