ടാപ്പിംഗ് തൊഴിലാളി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മലപ്പുറം: ടാപ്പിംഗ് തൊഴിലാളി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കാളികാവ് സ്വദേശി ഗഫൂർ (32) ആണ് കൊല്ലപ്പെട്ടത്. അടക്കാക്കുണ്ട് പാറശ്ശേരിയിലാണ് സംഭവം.
ടാപ്പിങ്ങിന് പോയ യുവാവിനെ പുലി ആക്രമിച്ചു കൊണ്ടുപോയത് കണ്ടതായി സുഹൃത്ത് പറഞ്ഞു. ആക്രമണത്തിൽ പകച്ച തനിക്കൊന്നും ചെയ്യാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരും പോലീസും വനംവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്തു നിന്നും 500 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.