ദില്ലി : ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.സദാനന്ദൻ മാസ്റ്റർ ഉൾപ്പടെ നാലു പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി.
അധ്യാപകനും,സാമൂഹ്യപ്രവർത്തകനും , വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ സി സദാനന്ദൻ മാസ്റ്ററെ ആ പട്ടികയിൽ ആണ് ഉൾപ്പെടുത്തിയത് .
സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട കണ്ണൂരിൽ നിന്നുള്ള ആർ എസ് എസ് നേതാവാണ് സദാനന്ദൻ.
1994 ജനുവരി 25ന് രാത്രിയാണ് ആർ എസ് എസ് ജില്ലാ സഹകാര്യവാഹക് ആയിരുന്ന സദാനന്ദൻ മാസ്റ്ററെ സിപിഎം പ്രാദേശിക നേതാക്കളടങ്ങിയ സംഘം ആക്രമിച്ചത്.
മുൻ വിദേശകാര്യ സെക്രട്ടറി ശ്രിംഗ്ല, മുംബൈ ഭീകരാക്രമണ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരാണ് ഇന്ത്യൻ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത മറ്റു പ്രമുഖർ.