ഗുരുതര അനാസ്ഥ ; കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

കൊല്ലം : കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ സുഹൃത്തിന്റെ ചെരുപ്പെടുക്കാനാണ് കുട്ടിപോയത്. കെട്ടിടത്തിൻ്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് ചെരിപ്പ് വീണതെന്നാണ് ലഭിക്കുന്ന വിവരം. ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണപ്പോൾ വൈദ്യുതി കമ്പിയിൽ സ്പ‌ർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ സ്കൂ‌കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല