കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ ഉമ്മൻ ചാണ്ടി ഫൗ ണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താ ക്കോൽ കൈമാറ്റവും കെപിസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ നിർവഹിക്കും. രാഹുൽ ഗാന്ധി ഇന്ന് വൈകിട്ട് എത്തും കുമരകത്താണ് താമസം. സംസ്ഥാനതല അനുസ്മരണ പൊതുസമ്മേളനത്തിൽ 10,000 പേർ ക്കിരിക്കാവുന്ന പന്തലിൻ്റെ നിർമാണം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗ ണ്ടിൽ പൂർത്തിയായി
നാളെ രാവിലെ 10നു രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സന്ദർശിക്കും. ഇതിനു ശേഷം സമ്മേളന വേദിയിലെത്തും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ സംസ്ഥാനതലത്തിൽ വിപുലമായ പരിപാടികൾ കെപിസിസി നടത്തുമെന്നു രാഷ്ട്രീയകാര്യ സമിതി യംഗം കെ.സി.ജോസഫ്, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, നിർവാഹക സമിതി അംഗം ജോ ഷി ഫിലിപ് എന്നിവർ പറഞ്ഞു.
സമ്മേളനത്തിൽ കെപിസിസി ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗം’ ആരംഭിക്കും.