നാട്യങ്ങളില്ലാത്ത നാട്ടുകാരൻ; വി. സുകുമാരൻ നായർ കൊടുങ്ങാനൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി

കൊടുങ്ങാനൂർ: കൊടുങ്ങാനൂർ വാർഡിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർത്ഥിയായി വി. സുകുമാരൻ നായർ ജനവിധി തേടുന്നു. ലളിതവും ആകർഷകവുമായ മുദ്രാവാക്യങ്ങളുമായാണ് എൽഡിഎഫ് വാർഡിൽ പ്രചാരണം കൊഴുപ്പിക്കുന്നത്.
​”നാട്യങ്ങളില്ലാത്ത നാട്ടുക്കാരൻ”, “നാട്ടുകാരനൊരു വോട്ട്” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രധാനമായും സ്ഥാനാർത്ഥി വോട്ടർമാർക്കിടയിൽ ശ്രദ്ധേയനാകുന്നത്. വികസനവും വിശ്വാസ്യതയുമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങൾ.
​വാർഡിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രചാരണ സന്ദേശങ്ങളും എൽഡിഎഫ് സജീവമായി ഉപയോഗിക്കുന്നുണ്ട്. “കരുത്തോടെ കൊടുങ്ങാനൂരിന് വി എസ്”, “കരുതലിന് കാവൽ പോൽ വരുന്നൊരാൾ” തുടങ്ങിയ സന്ദേശങ്ങളിലൂടെ, വാർഡിന്റെ കരുത്തായി നിലകൊള്ളുമെന്ന ഉറപ്പാണ് അദ്ദേഹം നൽകുന്നത്.
അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് വി. സുകുമാരൻ നായർ മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാനായി എൽഡിഎഫ് പ്രവർത്തകരും അനുഭാവികളും കൊടുങ്ങാനൂർ വാർഡിൽ വീടുകൾ കയറിയുള്ള പ്രചാരണമുൾപ്പെടെ സജീവമാക്കിയിട്ടുണ്ട്.