ചർമ്മത്തിലെ ചുളിവകറ്റാൻ ഇങ്ങനെ ചെയ്യൂ
നേന്ത്രപ്പഴം പേസ്റ്റാക്കി അതിലേക്ക് തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിട്ട് ഈ ഫേസ്പാക്ക് മുഖത്തു പുരട്ടിയതിനുശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറ്റി തിളക്കമാര്‍ന്ന ചര്‍മം നല്‍കും. ചുളിവകറ്റുന്നതിന് മാത്രമല്ല, ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണ ഉപാധികളാണ്.
നേന്ത്രപ്പഴ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം 15 മിനിട്ട് മുഖത്ത് പുരട്ടിവെക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ചര്‍മം മൃദുലവും തിളക്കമുള്ളതുമായി കിട്ടും. മാത്രമല്ല, മുഖത്തെ ചുളിവകറ്റുകയും ചെയ്യുന്നു.
നേന്ത്രപ്പഴത്തിന്റെ പേസ്റ്റില്‍ വിറ്റാമിന്‍ ഇ ഗുളിക ചേര്‍ക്കാം. രണ്ടും ചേര്‍ത്ത മിശ്രിതത്തില്‍ ഒരു ടീസ്പൂണ്‍ തേനും എണ്ണയും ചേര്‍ക്കാം. മുഖത്ത് പുരട്ടിയശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് മുഖത്തെ ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.