ഓഫീസിലിരുന്നുള്ള ജോലിയ്ക്ക് പ്രിയമേറുന്നു; കൂടുതല്‍ കാര്യക്ഷമമായി ജോലി ചെയ്യാന്‍ വര്‍ക്ക് ഫ്രം ഓഫീസ് സഹായിക്കുന്നുവെന്ന് പഠനം

[ad_1]

ഒരു സ്ഥാപനത്തിന്റെ നിര്‍ണായക തീരുമാനങ്ങള്‍ ഉരുത്തിരിയുന്ന സ്ഥലമാണ് അതിന്റെ ഓഫീസ്. അതുകൊണ്ട് തന്നെ ഓഫീസുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഓഫീസ് ഫര്‍ണിച്ചര്‍ രംഗത്തെ അതിപ്രശസ്ത കമ്പനിയായ സ്റ്റീല്‍ കേസ് നടത്തിയ പഠനത്തിലാണ് ഓഫീസിലിരുന്നുള്ള ജോലിയുടെ പ്രാധാന്യത്തെപ്പറ്റി പറയുന്നത്.

വര്‍ക്കം ഫ്രം ഹോമും ഉയര്‍ന്ന ശമ്പളവും അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടി വരാറുണ്ടെങ്കിലും സ്ഥിരമായി അവ ഉപയോഗിക്കുക എന്നത് സാധ്യമായ കാര്യമല്ല. ഇതിനുപകരം വര്‍ക്കം ഫ്രം ഓഫീസ് ജോലികള്‍ക്ക് എല്ലാ സ്ഥാപന മേധാവികളും മുന്‍തൂക്കം നല്‍കേണ്ടതാണെന്നും കമ്പനിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലൂടെ ജീവനക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രതികൂല മാറ്റങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു സംവിധാനം സ്ഥാപനങ്ങളില്‍ സൃഷ്ടിച്ചെടുക്കാനും സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

11 രാജ്യങ്ങളാണ് കമ്പനി നടത്തിയ പഠനത്തില്‍ പങ്കെടുത്തത്. ഏകദേശം 4896 സാമ്പിളുകളും പഠനവിധേയമാക്കിയിരുന്നു. പുതിയ രീതിയിലുള്ള ജോലി രീതിയെപ്പറ്റിയും ജീവനക്കാരുടെ ആവശ്യങ്ങളെപ്പറ്റിയുമുള്ള ആശയങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ പഠനത്തില്‍ പങ്കാളികളാകുകയും ചെയ്തു. ഓഫീസ് ജോലിയുടെ പ്രാധാന്യത്തെപ്പറ്റിയാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

ഓഫീസിലിരുന്ന ജോലി ഇഷ്ടപ്പെടുന്നവര്‍ 33 ശതമാനം കൂടുതല്‍ എന്‍ഗേജ്ഡ് ആയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നും പഠനത്തില്‍ പറയുന്നു. കൂടാതെ 20 ശതമാനത്തിലധികമാണ് ഇവരുടെ ഉല്‍പ്പാദനക്ഷമത. നിലവിലെ തങ്ങളുടെ ജോലി ഉപേക്ഷിക്കാന്‍ താല്‍പ്പര്യപ്പെടാത്തവര്‍ കൂടിയായിരിക്കും അവര്‍ എന്നും പഠനത്തില്‍ പറയുന്നു.

87 ശതമാനം ജീവനക്കാരും ഓഫീസില്‍ കുറച്ച് സമയം ചെലവഴിക്കുന്നവരാണ്. പഠനത്തോട് പ്രതികരിച്ചവരില്‍ കൂടുതല്‍ പേരും വര്‍ക്ക് ഫ്രം ഹോം ചെയ്യാനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്.

ഇന്നത്തെ കാലത്തെ ഓഫീസുകള്‍ ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് പഠനത്തില്‍ എടുത്ത് പറയുന്നുണ്ട്. 64 ശതമാനം ജീവനക്കാരും പരസ്പര സഹകരണയിടങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ്.

സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കണമെന്നും പഠനത്തില്‍ പറയുന്നു. വളരെ രഹസ്യമായുള്ള ചര്‍ച്ചകള്‍ക്കും ജോലികള്‍ക്കുമായി പ്രത്യേകം ഇടങ്ങള്‍ ഓഫീസിലൊരുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ജീവനക്കാരിലെ 61 ശതമാനം പേരും. കൂടാതെ സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദം നിലനിര്‍ത്താനാവശ്യമായ ഇടങ്ങളും ഓഫീസിനുള്ളില്‍ പ്രത്യേകം ഒരുക്കണമെന്ന് പഠനത്തോട് പ്രതികരിച്ച 52 ശതമാനം പേരും പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്ന അഡാപ്റ്റബിള്‍ ഫര്‍ണിച്ചറുകളുടെ ഫ്‌ളക്‌സിബിളിറ്റിയെപ്പറ്റിയും പഠനത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. ജോലിസ്ഥലത്ത് പരിസ്ഥിതി സൗഹാര്‍ദ്ദമായ ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയും ചിലര്‍ പ്രതികരിച്ചിരുന്നു.

മികച്ച ഓഫീസ് അനുഭവം ജീവനക്കാര്‍ക്ക് നല്‍കുകയും, പ്രത്യേക മുന്‍ഗണനകള്‍ ഇല്ലാത്തവരുടെ ധാരണകള്‍ മാറ്റുന്നതിലുടെ സ്ഥാപനങ്ങളുടെ മുതല്‍മുടക്കിന് അനുസരിച്ചുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ജീവനക്കാരുടെ വര്‍ധിച്ച ഇടപെടലും, ഉല്‍പ്പാദക്ഷമത വര്‍ധനവും, സ്ഥാപനത്തിന് നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു.

[ad_2]