എന്തൊരു വില! മക്‌ഡൊണാള്‍ഡ്‌സിന് പിന്നാലെ ബര്‍ഗര്‍ കിംഗ് മെനുവില്‍ നിന്നും തക്കാളി അപ്രത്യക്ഷമായി
[ad_1]
ന്യൂഡല്‍ഹി: തക്കാളി വിലയിലെ വര്‍ധന സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങളെ മാത്രമല്ല റെസ്റ്റോറന്റുകളെയും തക്കാളിയുടെ വില സാരമായി ബാധിച്ചിട്ടുണ്ട്. വില ഉയര്‍ന്നതോടെ തങ്ങളുടെ മെനുവില്‍ തക്കാളിയെ ഒഴിവാക്കിയതായി പ്രമുഖ ബ്രാന്‍ഡുകളായ മക്‌ഡൊണാള്‍ഡ്‌സും സബ് വേയും അറിയിച്ചിരുന്നു.
തൊട്ടുപിന്നാലെ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നും തക്കാളി ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബര്‍ഗര്‍ കിംഗ്. റെസ്റ്റോറന്റ് ബ്രാന്‍ഡ്‌സ് ഏഷ്യ ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ഇന്ത്യയില്‍ 400ലധികം ഔട്ട്‌ലെറ്റുകളാണ് ബര്‍ഗര്‍ കിംഗിനുള്ളത്. തക്കാളി വിലയുമായി ബന്ധപ്പെട്ട പ്രവചനാതീതമായ സാഹചര്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
Also read: ഉറപ്പാണ്, ജൂനിയര്‍ എന്‍ടിആറിന്റെ ‘ദേവര’യിൽ സെയ്ഫ് അലി ഖാനുണ്ട്; കഥാപാത്രത്തിന്റെ പേര് ‘ഭൈര’
“മികച്ച ഭക്ഷണം വിതരണം ചെയ്യുന്ന റെസ്റ്റോറന്റ് ബ്രാന്‍ഡ്‌സ് ഏഷ്യ ലിമിറ്റഡ് ഉയര്‍ന്ന ഗുണനിലവാരത്തില്‍ വിശ്വസിക്കുന്ന കമ്പനിയാണ്. തക്കാളിയുടെ വിലയിലും വിതരണത്തിലുമുണ്ടായ പ്രവചനാതീതമായ സാഹചര്യം കാരണം ഞങ്ങളുടെ ഉല്‍പ്പന്നത്തില്‍ തക്കാളിയെ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല. തക്കാളി ഉടന്‍ തന്നെ ഞങ്ങളുടെ ഭക്ഷണങ്ങളില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് ബര്‍ഗര്‍ കിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
നിലവിലെ സാഹചര്യം മനസ്സിലാക്കണമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ചില ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റുകളില്‍ ഇക്കാര്യം വളരെ രസകരമായ രീതിയില്‍ ഒരു അറിയിപ്പായി നല്‍കിയിട്ടുണ്ട്.
“തക്കാളി ഇപ്പോള്‍ വെക്കേഷനിലാണ്. അതിനാല്‍ അവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല,” എന്നായിരുന്നു ചില ഔട്ട്‌ലെറ്റുകളിലെ അറിയിപ്പ്.
ക്വിക് സര്‍വ്വീസ് റെസ്റ്റോറന്റ് ശൃംഖലകളും ഇതേ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തക്കാളി വില തന്നെയാണ് ഇവരേയും പ്രതിസന്ധിയിലാക്കിയത്.
തക്കാളി ഒഴിവാക്കി മക്‌ഡൊണാള്‍ഡ്‌സും സബ് വേയും
ഇക്കഴിഞ്ഞ ജൂലൈയിലാണ് രാജ്യത്തെ തങ്ങളുടെ ഔട്ട്‌ലെറ്റുകളിലെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് തക്കാളി ഒഴിവാക്കിയതായി മക്‌ഡൊണാള്‍ഡ്‌സ് അറിയിച്ചത്.
“ചില പ്രദേശങ്ങളിലെ കാലാനുസൃത മാറ്റം കാരണം ഞങ്ങള്‍ക്ക് ആവശ്യമായ തക്കാളി ലഭ്യമാകുന്നില്ല. ഏറ്റവും മികച്ച നിലവാരമുള്ള ഭക്ഷണമാണ് ഇത്രയും നാളും ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ നല്‍കികൊണ്ടിരുന്നത്. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് തക്കാളിയെ ഒഴിവാക്കുന്നു”, എന്നാണ് മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയുടെ നോര്‍ത്ത്-ഈസ്റ്റ് വക്താവ് പറഞ്ഞത്.
ഇതേ മാസം തന്നെയാണ് തങ്ങളുടെ സാലഡുകളില്‍ നിന്നും സാന്‍ഡ്‌വിച്ചുകളില്‍ നിന്നും തക്കാളിയെ ഒഴിവാക്കുന്നതായി സബ് വേ ഇന്ത്യയും പ്രഖ്യാപിച്ചത്. ഇക്കാര്യം അറിയിച്ച് ഡല്‍ഹി എയര്‍പോര്‍ട്ട് ടെര്‍മിനലിന് അടുത്തുള്ള സബ് സ്റ്റോറില്‍ നോട്ടീസ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
Summary: Close on the heels of McDonalds, Burger King cuts tomatoes from its menu card in the wake of rising prices. Burger released a statement to confirm this
[ad_2]