PM Modi Speech|വികസന വഴിയിൽ വീണ്ടും മണിപ്പൂർ തിരിച്ചെത്തും; സമാധാനം ഉറപ്പ് നൽകി പ്രധാനമന്ത്രി
[ad_1]
ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് നൽകിയ മറുപടി പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ സർക്കാർ തയ്യാറായിരുന്നു. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഓടിയൊളിച്ചു. ആഭ്യന്തരമന്ത്രി വിഷയത്തിൽ വിശദമായി സംസാരിച്ചതാണ്. മണിപ്പൂർ വികസനത്തിന്റെ പാതയിൽ തിരികെയെത്തുമെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷ സഖ്യത്തെ പ്രധാനമന്ത്രി പരിഹസിച്ചു. ഗൃഹപാഠം നടത്താതെയാണ് പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയത്. പ്രതിപക്ഷ സഖ്യം I.N.D.I.A അല്ല അഹന്തയാണെന്നും അഹന്ത മുന്നണിയുടെ കവർച്ചക്കട വൈകാതെ പൂട്ടിക്കെട്ടുമെന്നും നരേന്ദ്ര മോദി പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
[ad_2]