സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാലുപേര്‍ക്ക് കീര്‍ത്തിചക്ര, 11 പേര്‍ക്ക് ശൗര്യചക്ര

[ad_1]

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്കും ത്യാഗപൂർണമായ സേവനത്തിനുമുള്ള സൈനിക ബഹുമതികൾ രാഷ്ട്രപതി ദ്രൗപദി മുർമു പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി 4 പേർക്ക് കീർത്ത ചക്ര നൽകി ആദരിക്കും. കരസേനയിലെ 9 പേർക്കും കേന്ദ്ര പോലീസ് സേനയിലെ 2 പേർക്കും ശൗര്യ ചക്ര നൽകി ആദരിക്കും. ഇതിൽ 5 പേർക്ക് മരണാനന്തരമാണ് ബഹുമതി.

സിആർപിഎഫ്‌ ഉദ്യോഗസ്ഥരായിരുന്ന ദിലീപ്‌കുമാർ ദാസ്‌, രാജ്‌കുമാർ യാദവ്‌, ബബ്‌ലു രാഭ, ശംഭു റോയ്‌ എന്നിവർക്കാണ് കീർത്ത ചക്ര. 2021ൽ ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളാണ്‌ നാലുപേരും.

Also read-954 പോലീസ് മെഡലുകൾ കേന്ദ്രം പ്രഖ്യാപിച്ചു; 230 പേർക്ക് ധീരതക്കുള്ള മെഡലുകൾ

മലയാളികളായ 4 ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും മെഡലുകൾക്ക് അർഹരായി. വിശിഷ്ട സേവനത്തിന് കെ ടി ചന്ദ്രൻ, സ്തുത്യർഹ സേവനത്തിന് എസ് പി ഗോപകുമാർ, റഷീദ് പി മുഹമ്മദ്, നിഷാൽ ജലീൽ എന്നിർക്കാണ് മെഡൽ.

[ad_2]