ദില്ലി : രാജ്യത്ത് യുദ്ധസമാന സാഹചര്യമുയർന്നതോടെ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. ധർമ്മശാല, ജമ്മു, അമൃത്സർ, ലേ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതേസമയം പാകിസ്ഥാന് രാജ്യാന്തരതലത്തിൽ ആദ്യ തിരിച്ചടി നൽകിയത് ഖത്തറാണ്. പാകിസ്ഥാനിലേയ്ക്കുള്ള എയർ സർവീസുകൾ നിർത്തലാക്കി കൊണ്ടാണ് ഖത്തർ തീവ്രവാദികൾക്കുള്ള മറുപടി നൽകിയത് .
ഇന്ത്യൻ ആക്രമണത്തെ അനുകൂലിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ ഇന്ത്യൻ സേനയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
മർക്കസ് അബ്ബാസ്,സ്ക്കർ റഹീൽ, ഷഹീദ്,
മർക്കസ്സു സുബ്ഹാനള്ളാ, മസ്കർ റഹീം ഷഹീദ് ഉള്ള ക്യാമ്പ്, മർക്കസ് ത്വയ്യിബ, സർജാൽ, മഹ്മൂന ജോയ്, മർക്കസ് അഹിലേ
തുടങ്ങിയ ഒൻപത് തീവ്രവാദ ക്യാമ്പുകലിലേയ്ക്കാണ് ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷം ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. അതേസമയം ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് പാകിസ്ഥാൻ ഷെല്ലാക്രമണം ആരംഭിച്ചിട്ടുണ്ട്.ആക്രമണത്തിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ സേന സുരക്ഷാ വർദ്ധിപ്പിച്ചു. തിരിച്ചടിക്ക് സുസജ്ജമാണെന്ന് ഇന്ത്യൻ സേന അറിയിച്ചിട്ടുണ്ട്.