ഭീകരവാദവും വ്യാപാരവും ഒന്നിച്ചു പോകില്ല, വെള്ളവും ചോരയും ഒന്നിച്ചൊഴുകില്ല: പ്രധാനമന്ത്രി

ദില്ലി : ഭാരതത്തിലെ സഹോദരിമാരുടെ സിന്ദൂരം മായിച്ച പഹൽ ഗാം കൂട്ടക്കൊലപാതകത്തിലെ ഭീകരവാദികളുടെ പരിശീലന ക്യാമ്പുകൾ തകർത്തു തരിപ്പണമാക്കിയ രാജ്യത്തെ സേനാംഗങ്ങൾക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി. യുദ്ധത്തിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ സിന്ധൂർ രാജ്യത്തിന് നീതി ഉറപ്പാക്കുകയാണ് ചെയ്തത്. സിന്ധൂർ എന്നത് ഒരു പേര് മാത്രമല്ല രാജ്യത്തിന്റെ വികാരമാണ്.
സൈന്യം പാക്ക് മണ്ണിലെ വ്യോമ താവളങ്ങളും ഡ്രോണുകളും തകർത്തു. ഇന്ത്യയുടെ ആക്രമത്തിൽ ഭയന്ന് വിറച്ച പാകിസ്ഥാൻ വെടി നിർത്തലിന് കേണപേക്ഷിച്ചു. ആരും ന്യൂക്ലിയർ ബോംബ് ഭീഷണി നടത്തി ഇന്ത്യയെ ഭയപ്പെടുത്തേണ്ടന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദവും വ്യാപാരവും ഒന്നിച്ചു പോകില്ല. പാകിസ്ഥാൻ ഭീകരവാദത്തിന് വേണ്ടുന്ന സഹായങ്ങൾ ചെയ്തു ഭീകരവാദികളെ വളർത്തിയെടുക്കുന്ന രാജ്യമാണ്. പാകിസ്ഥാനുമായി ചർച്ച ഭീകരവാദത്തെക്കുറിച്ച് മാത്രമാണെന്നും,സൈന്യം നിദാന്ത ജാഗ്രതയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.