ധോണിക്ക് ഉദ്ഘാടനമത്സരം നഷ്ടമാകുമോ..?? ആശങ്കയിൽ ചെന്നൈ ആരാധകർ
ഇന്ത്യൻ പ്രീമിയർ ലീഗ് നാളെ തുടങ്ങിനാരിക്കെ ഇതിഹാസതാരം മഹേന്ദ്ര സിങ് ധോണിക്ക് ആദ്യ മത്സരം നഷ്ടമാകുമോയെന്ന ആശങ്കയിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാംപ്. ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടനുസരിച്ച് കാൽമുട്ടിന് പരുക്കേറ്റതോടെ ധോണി, ഗുജറാത്ത് ടൈറ്റൻസിനെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല.
റിപ്പോർട്ട് അനുസരിച്ച് ചെന്നൈ ക്യാപ്റ്റൻ കൂടിയായ ധോണിയുടെ ഇടതുകാൽമുട്ടിന് ചെറുതായി പരുക്കേറ്റിട്ടുണ്ട്. ഇതിൽ താരത്തിന് ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം പരിശീലനത്തിന് ധോണി എത്തിയിരുന്നു. എന്നാൽ നെറ്റ്സിൽ താരം ബാറ്റ് ചെയ്തില്ല. വിക്കറ്റ് കീപ്പങ് ദൗത്യത്തിന് അധികം കളിക്കാരില്ലാത്ത സാഹചര്യത്തിൽ പരുക്ക് പൂർണമായും ഭേദമാകാതെ ധോണിയെ കളിക്കളത്തിലേക്ക് കൊണ്ടുവരാൻ ടീം നേതൃത്വം താൽപര്യപ്പെടില്ല എന്നാണ് സൂചന.
ധോണി കളിക്കാത്ത സാഹചര്യമുണ്ടായാൽ ആര് ടീമിനെ നയിക്കുമെന്ന കാര്യത്തിലും ആകാംഷ നിലനിൽക്കുന്നുണ്ട്. ഇക്കുറി ചെന്നൈ സൈൻ ചെയ്ത ബെൻ സ്റ്റോക്സിനാണ് ഒരു സാധ്യത. അതേസമയം തന്നെ രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്കിവാദ് എന്നിവരിലൊരാൾക്കും സാധ്യതയുണ്ട്.