തകർപ്പൻ നീക്കവുമായി ബഗാൻ; ലോകകപ്പ് താരവുമായി ചർച്ചകൾ സജീവം
ഇന്ത്യൻ സൂപ്പർ ലീഗ് കിരീടജേതാക്കളായ എടികെ മോഹൻ ബഗാൻ അടുത്ത സീസണിന് മുന്നോടിയായി തകർപ്പൻ നീക്കങ്ങൾ നടത്തുകയാണെന്ന് സൂചന. ഓസ്ട്രേലിയൻ മുന്നേറ്റതാരം ജേസൺ കമ്മിങ്സിനെ ഒപ്പം കൂട്ടാനാണ് ബഗാന്റെ പദ്ധതി. ഐഎഫ്ടിഡബ്ല്യുസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്ട്രൈക്കറായ ജേസൺ ഓസ്ട്രേലിയൻ ക്ലബ് സെൻട്രൽ കോസ്റ്റ് മറീനേഴ്സിന് വേണ്ടി ഗോൾവേട്ട നടത്തിയാണ് ശ്രദ്ധേയനായത്. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഓസ്ട്രേലിയക്കായി കളിക്കുകയും ചെയ്തു ഈ 27-കാരൻ. റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ആഴ്ചകളിലായി പലതവണ ബഗാൻ, ജേസന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഈ നീക്കം യാഥാർഥ്യമായി എന്ന് പറയാനാകില്ലെങ്കിലും ചർച്ചകൾ വളരെ മികച്ച രീതിയിൽ മുന്നേറുകയാണെന്നാണ് സൂചന.