കേരളത്തിന് അഭിമാനം: ക്രാവ് മാഗയിൽ സ്വർണം നേടി ഋതു മന്ത്ര
ന്യൂഡല്‍ഹി: ക്രാവ് മാഗ ആയോധന കലയുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ മെഡൽ നേടി ബിഗ് ബോസ് താരം ഋതു മന്ത്ര.
ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ. മുൻപ് ക്രാവ് മാഗ പരിശീലിക്കുന്ന വീഡിയോയും ഋതു ഷെയർ ചെയ്തിരുന്നു. ‘നിങ്ങൾ കുനിഞ്ഞു നിൽക്കുന്ന സമയത്തും എതിരാളിയുടെ കണ്ണിൽ തന്നെ നോക്കുക’ എന്നാണ് താരം പോസ്റ്റിനു താഴെ കുറിച്ചത്. എതിരാളികളുമായി ഏറ്റുമുട്ടുന്നതിന്റെ ചിത്രങ്ങളും ഋതു പങ്കുവച്ചിട്ടുണ്ട്.
രാജൻ വർഗ്ഗീസിനു കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷൻ ഓഫ് ഇന്ത്യയിലാണ് ഋതു പരിശീലനം നേടുന്നത്.
മോഡലിങ്ങ് രംഗത്തു കൂടി ബിഗ് ബോസിലെത്തിയ ഋതു ഫൈനലിസ്റ്റുകളിലൊരാളായിരുന്നു. 2018 ലെ ഫെമിന മിസ്സ് ഇന്ത്യ വിജയിയായ ഋതു ഓപ്പറേഷൻ ജാവ, കിങ്ങ് ലയർ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.