വിൻഡോസ് ആപ്പിൽ പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് എത്തി, കിടിലൻ ഫീച്ചറുകൾ ഇവയാണ്
വാട്സ്ആപ്പ് വിൻഡോസ് ആപ്പിൽ പുതിയ അപ്ഡേറ്റ് എത്തി. ഇത്തവണ നിരവധി ഫീച്ചറുകളാണ് പുതിയ അപ്ഡേറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൊബൈൽ പതിപ്പിന് സമാനമായ രീതിയിലുള്ള മാറ്റങ്ങളാണ് ഇത്തവണ വിൻഡോസിലും എത്തിയിട്ടുള്ളത്. പ്രധാന അപ്ഡേറ്റുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
പുതിയ വിൻഡോസ് പതിപ്പിൽ 8 അംഗങ്ങളെ ഉൾപ്പെടുത്തി വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ, 32 പേരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓഡിയോ കോളും ചെയ്യാൻ കഴിയും. മൾട്ടി ഡിവൈസ് ലിങ്ക് പിന്തുണയ്ക്കുന്നതിനാൽ, ഫോൺ ഇല്ലാതെയും വാട്സ്ആപ്പ് വിൻഡോസ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ലിങ്ക് പ്രിവ്യൂ, സ്റ്റിക്കറുകൾ തുടങ്ങിയ ഫീച്ചറുകളും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.