ദുബായ് : വിമാനം ആകാശച്ചുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്ക്.
ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ദുബായിലേക്ക് സഞ്ചരിച്ച എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയിൽ പെട്ടുണ്ടായ ഉലച്ചിലിൽ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരുക്ക്. തിങ്കളാഴ്ച പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ചുഴിയിൽ അകപ്പെട്ടത്.
അപ്രതീക്ഷിത ചുഴിയിൽ പെട്ട് വിമാനം ഉലഞ്ഞു. പരിക്കേറ്റവർക്ക് വിമാനത്തിൽ തന്നെ പ്രഥമ ശുശ്രൂഷ നൽകി. പ്രാദേശിക സമയം പുലർച്ചെ 4.45ന് വിമാനം സുരക്ഷിതമായി ദുബായിൽ ഇറക്കി. തുടർ ചികിത്സ ആവശ്യമായവരെ ആശുപത്രിയിലേക്കു മാറ്റി.