ഗാസയില്‍ ഇസ്രയേല്‍ സേനയും ഹമാസ് തീവ്രവാദികളും ശക്തമായ തെരുവ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു: റിപ്പോര്‍ട്ട്

[ad_1]

ടെല്‍ അവീവ്: ഇസ്രയേലി സൈന്യം ഗാസ നഗരത്തിന്റെ മധ്യഭാഗത്തേക്ക് മുന്നേറിക്കഴിഞ്ഞു. എന്നാല്‍ ഹമാസാവട്ടെ ഇസ്രയേലിന്റെ ഭാഗത്ത് കനത്ത നഷ്ടം വരുത്തിയെന്നാണ് അവകാശപ്പെടുന്നത്.

‘വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയിലും, വെടിനിര്‍ത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരസിച്ചു. ‘ഞങ്ങള്‍ പല ഭാഗത്ത് നിന്നും കേള്‍ക്കുന്ന എല്ലാത്തരം കിംവദന്തികളെ അവസാനിപ്പിക്കാനും വ്യക്തമായ ഒരു കാര്യം ആവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ല’ നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സേനയും ഹമാസ് തീവ്രവാദികളും ശക്തമായ തെരുവ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ സായുധ വിഭാഗം പുറത്തുവിട്ട ഒരു വീഡിയോ പോരാട്ടം മൂലമുണ്ടായ നാശത്തിന്റെ വ്യാപ്തി കാണിക്കുന്നുണ്ട്.



[ad_2]