ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍

[ad_1]

ടെല്‍ അവീവ് : ഗാസയിലെത്തിയ കരസേനയ്ക്കും കവചിത വാഹനങ്ങള്‍ക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, അത് ഹമാസും അവരുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ കമാന്‍ഡര്‍മാരും ബങ്കറുകളും ആശയവിനിമയ മുറികളും മാത്രമാണെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. മറുവശത്ത്, തങ്ങളുടെ പോരാളികള്‍ ഇസ്രയേലി കരസേനയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഹമാസും അവകാശപ്പെട്ടു.

Read Also: തമിഴ്‌നാട്ടിൽ റെയ്ഡുമായി എൻഐഎ: 3 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ഹമാസിന്റെ ഗാസ മേധാവിയായ യഹ്യ സിന്‍വാറിനെ കുറിച്ചും ഗാലന്റ് സംസാരിച്ചു, യഹ്യ തന്റെ ബങ്കറില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇയാളുടെ കമാന്‍ഡ് ശൃംഖല ദുര്‍ബലമാകുകയാണെന്നും ചൂണ്ടിക്കാട്ടി. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും താഴെയായി കിലോമീറ്ററുകളോളം തുരങ്കങ്ങളുണ്ടെന്നും ആയുധസംഭരണശാലകള്‍, ആശയവിനിമയ മുറികള്‍, തീവ്രവാദികള്‍ക്കുള്ള ഒളിത്താവളങ്ങള്‍ എന്നിവയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖല തകര്‍ക്കാന്‍ രാജ്യത്തെ എഞ്ചിനീയറിംഗ് കോര്‍പ്സ് സ്‌ഫോടക വസ്തുക്കള്‍ വിന്യസിക്കുകയാണെന്ന് ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതു മുതല്‍, ഇസ്രയേല്‍ സൈന്യം മാരകമായ വ്യോമാക്രമണത്തിലൂടെ പ്രതികരിക്കുകയും ഗാസ മുനമ്പിലെ കര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ചെയ്തിരുന്നു. യുദ്ധം ഗാസയില്‍ മാത്രം 10,000-ലധികം പേരുടെ ജീവനെടുക്കുകയും, ഇസ്രയേലില്‍ 1,400ലധികം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

 

[ad_2]