സർക്കാരിൻ്റേത് ക്രിമിനൽ പരാജയം: ഡൽഹിയിലെ വായുമലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം

[ad_1]

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം. സർക്കാരിൻ്റേത് ക്രിമിനൽ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമർശിച്ചു. 93 ശതമാനവും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പഞ്ചാബിലാണ്. സുപ്രീം കോടതിയെ നിലപാടറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.
അതേ സമയം സംഭവത്തിൽ നിസഹായതയറിയിച്ച് പഞ്ചാബ് രം​ഗത്തെത്തി. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പൂർണ്ണമായി തടയാനാവുന്നില്ലെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി. അതേ സമയം ഡൽഹിയിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ വായു ഗുണനിലവാരം മെച്ചപ്പെട്ടേക്കാനാണ് സാധ്യത.



[ad_2]