ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകളാണ് മോദി ധരിക്കുന്നത്, ഞാൻ വെള്ള ടീ ഷർട്ട് മാത്രമേ ധരിക്കൂ: രാഹുൽ ഗാന്ധി

[ad_1]

സത്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ധരിക്കുന്നത് ലക്ഷങ്ങള്‍ വിലയുള്ള സ്യൂട്ടുകളാണെന്നും താന്‍ ഈ വെള്ള ടീഷര്‍ട്ട് മാത്രമാണ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മധ്യപ്രദേശിലെ സത്‌നയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

‘മോദിയുടെ പ്രസംഗം ഞാന്‍ കേട്ടു, എല്ലായിടത്തുവെച്ചും, എല്ലാ പ്രസംഗത്തിലും ഞാന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടയാളാണെന്നാണ് മോദി പറയുന്നത്. ഇത് ആവര്‍ത്തിച്ചു പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെക്കുറിച്ച് ഞാന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ മോദിയുടെ പ്രസംഗങ്ങളില്‍ നിന്ന് ജാതി പോയി. മോദി ജി തന്റെ വസ്ത്രം ആവർത്തിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ലക്ഷങ്ങള്‍ വിലയുള്ള 1-2 സ്യൂട്ടുകളെങ്കിലും മോദി ഒരു ദിവസം ധരിക്കുന്നുണ്ട്. ഞാന്‍ ഈയൊരു വെള്ള വസ്ത്രമാണ് ധരിക്കുന്നത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: ത്രിപുരയിൽ റാലി സംഘടിപ്പിച്ച് ഇടതുപക്ഷ പാർട്ടി

താന്‍ ജാതിയെക്കുറിച്ച് പറയുമ്പോള്‍ മോദി ഇന്ത്യയില്‍ ജാതിയില്ലെന്നാണ് പറയുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യപടി ജാതി സെന്‍സസ് നടത്തലായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ‘മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാലുടൻ, ഞങ്ങളുടെ ആദ്യപടി സംസ്ഥാനമൊട്ടാകെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തുക എന്നതാണ്. ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാലുടൻ രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് സർവേ നടത്തും. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടക്കാത്തിടത്തോളം പിന്നാക്ക വിഭാഗക്കാർക്ക് സംഭാവന നൽകാൻ കഴിയില്ല,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

 



[ad_2]