തമിഴ്‌നാട്ടില്‍ ബസുകൾ കൂട്ടിയിടിച്ചു: അഞ്ച് മരണം, 25 ലധികം പേർക്ക് പരിക്ക്

[ad_1]

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് ഉണ്ടായ അ‌പകടത്തിൽ അ‌ഞ്ച് മരണം. അ‌പകടത്തിൽ 25 ലധികം പേർക്ക് പരിക്കേറ്റു. ബെംഗളൂരു – ചെന്നൈ ദേശീയപാതയിലാണ് അ‌പകടം നടന്നത്. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

തിരുപ്പത്തൂർ വാണിയമ്പാടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രണ്ട് ബസുകളുടെയും ഡ്രൈവർമാർ അടക്കം നാല് പുരുക്ഷന്മാരും 35 വയസുള്ള ഒരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

[ad_2]