[ad_1]

ആലപ്പുഴ: വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. ചെറിയനാട് തുരുത്തിമേല്‍ കൃഷ്ണകൃപ വീട്ടില്‍ രാജശേഖരന് മകന് നിതിന്‍ രാജ്(27) ആണ് അറസ്റ്റിലായത്.
ആല ശ്രീനാരായണ കോളജിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. പൊലീസ് സംഘം വാഹനപരിശോധന നടത്തുമ്പോഴാണ് പ്രതി ബാഗില്‍ ഒളിപ്പിച്ച കഞ്ചാവുമായി പൊലീസിന് മുമ്പില്‍ വന്നു പെട്ടത്.
പരിശോധനയ്ക്കിടയിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവും അതു ചെറിയ അളവില്‍ തൂക്കി നല്‍കുന്നതിനുള്ള ത്രാസും പായ്ക്ക് ചെയ്യുന്നതിനുള്ള സിപ് ലോക്ക് കവറുകളും കണ്ടെടുത്തത്.
[ad_2]