സംഭരിച്ച നെല്ലിന്റെ പണം ലഭിച്ചില്ല; ആലപ്പുഴയിൽ കര്‍ഷകന്‍ ജീവനൊടുക്കി

[ad_1]

ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും കർഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിലായിരുന്നു പ്രസാദിനെ കണ്ടത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാരതീയ കിസാൻ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. ഭാരതീയ കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.

‘ isDesktop=”true” id=”637126″ youtubeid=”7X3AaCDNinQ?si=MIMXy37IgWYVMhp1″ category=”kerala”>

കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചെങ്കിലും പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഭാരതീയ കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായത്.

Also read-‘കേരളത്തിൽ കൃഷിയില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല; തമിഴ്നാട്ടിൽ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്നവുമില്ല’; മന്ത്രി സജി ചെറിയാൻ

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

Local-18

കോഴിക്കോട്

കോഴിക്കോട്

[ad_2]