യൂത്ത് കോൺഗ്രസ് തലപ്പത്ത് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ.
കോൺഗ്രസ് എ ഗ്രൂപ്പിന്റെ പ്രതിനിധി ആയിട്ടായിരുന്നു രാഹുൽ മങ്കടത്തിൽ മത്സരം നേരിട്ടത്. കോൺഗ്രസ് ഐയുടെ ആബിൻ വർക്കിയെ പിന്തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്.2,21,986 വോട്ട് നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. അബിൻ വർക്കിയ്ക്ക് 1,68,588 വോട്ടുകൾ ലഭിച്ചു
തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് ഫലം വരുന്നത്.
നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട അടൂർ സ്വദേശിയാണ്.