കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിൽ

കൊച്ചി; കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ അറസ്റ്റിൽ.ആനന്ദ് പി നായർ ആണ് പോലീസ് പിടിയിലായത്.
അമ്പലമേട് പൊലീസാണ് അറസ്റ്റ് രേഖപെടുത്തിയത്. തുടർന്ന് കോടതി നിർദേശപ്രകാരം സ്റ്റേഷൻ ജാമ്യം നൽകി.
കുട്ടിയുടെ മൊഴിയുണ്ടായിട്ടും അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയില്‍ വച്ച് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളില്‍ വേദന എടുത്ത കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്