ക്ഷാമബത്ത കേസിൽ ഇടക്കാല ഉത്തരവ്

കൊച്ചി : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, ഭാരവാഹികളും ചേർന്ന് നൽകിയ കേസിലാണ് ട്രൈബ്യൂണലിന്‍റെ ഇടക്കാലവിധി ഇന്ന് ഉണ്ടായിരിക്കുന്നത്.

ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക എന്ന് കൊടുക്കാൻ കഴിയുമെന്ന് 11/12/2023 ന് മുൻപായി കോടതിയെ കൃത്യമായി രേഖാമൂലം അറിയിക്കണമെന്നാണ് ഉത്തരവ്. സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളോ, സാമ്പത്തികമായി മോശം സ്ഥിതിയുണ്ടെങ്കിൽ ഇക്കാര്യത്തിൽ അത് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.
ഇക്കാര്യത്തിൽ 11-12-2023 നകം സർക്കാർ മറുപടി നൽകിയില്ലെങ്കിൽ കോടതിക്ക് അനുകൂല ഉത്തരവ് നൽകേണ്ടിവരും. കേസ് ഡിസംബർ 11 ന് വീണ്ടും പരിഗണിക്കും. ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് അനൂപ് വി നായർ ഹാജരായി.

അരുൺ കുമാർ