കണ്ണൂർ: വൈസ് ചാൻസിലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം റദ്ദാക്കി സുപ്രീംകോടതി. സംസ്ഥാന സർക്കാരിന്റെ നടപടിയെ വിമർശിച്ചുകൊണ്ടാണ് കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കിയത്.ഗവർണർക്ക് മേൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ സമ്മർദ്ദം ഉണ്ടായതുകൊണ്ടാണ് പുനർനിയമനം നടത്തിയതെന്ന് ഗവർണർ തന്നെ സമ്മതിച്ചു. ഇതിലുടെ ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്ന് വ്യക്തമായി. അങ്ങനെ ബാഹ്യശക്തികള്‍ക്ക് വിധേയമായി നടത്തിയ നിയമനം നിയമവിധേയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസിയുടെ പുനർനിയമനം റദ്ദാക്കിയത്. അതേസമയം അപ്പീലിന് പോകാൻ താല്പര്യമില്ലെന്ന് അറിയിച്ച ഗോപിനാഥ് രവീന്ദ്രൻ ബാഹ്യശക്തികൾ ഇടപെട്ടിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു