മുൻമന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

കൊച്ചി : പ്രമുഖ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.പി വിശ്വനാഥൻ അന്തരിച്ചു 83 വയസ്സായിരുന്നു അദ്ദേഹത്തിന്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്നു.
കുന്നംകുളം കൊടകര മണ്ഡലങ്ങളിൽ നിന്ന് ആറുതവണ എംഎൽഎ ആയിട്ടുള്ള വിശ്വനാഥൻ, ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനം. രാഷ്ട്രീയ ജീവിതത്തിൽ സത്യസന്ധത പുലർത്തിയ നേതാവായിരുന്നു കെ പി വിശ്വനാഥൻ. കോടതിയിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചെന്ന ഒറ്റ കാരണത്താല്‍ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയസംശുദ്ധി ആയിട്ടാണ് രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്.