ആരാണ് പൗരപ്രമുഖൻ എന്ന വിവരാവകാശം ചോദ്യം ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഭീഷണിയുമായി പോലീസുകാരൻ

കൊല്ലം : ആരാണ് പൗരപ്രമുഖൻ എന്ന ചോദ്യം ഉയർത്തി സർക്കാരിനെ മുൾമുനയിൽ ആക്കിയ യൂത്ത് കോൺഗ്രസ് നേതാവ് കുമ്മിൾ ഷമീറിന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ ഭീഷണി കമന്റുമായി പോലീസ് ഉദ്യോഗസ്ഥൻ.
മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനായ ഗോപീകൃഷ്ണൻ എം.എസ്സാണ് വെല്ലുവിളി നടത്തിയത്.
കടയ്ക്കൽ സ്വദേശിയാണ്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പൗരപ്രമുഖര്‍ നടത്തുന്ന കൂടിക്കാഴ്ച സംബന്ധിച്ച പോസ്റ്റിന് അടിയിൽ ആയിരുന്നു പോലീസുകാരന്റെ ഭീഷണി.
“ഇവിടെ മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോൾ തടഞ്ഞു നോക്ക്, അപ്പോള്‍ മറുപടി തരാമെന്നായിരുന്നു ഇയാളുടെ ഭീഷണി കമന്റ്”. വിവാദമായതോടെ ഇയാൾ കമന്റ് പിൻവലിച്ചിട്ടുണ്ട്