മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പോലീസ്‌

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്കെതിരെ ആണ് പോലീസ് കേസെടുത്തത് . കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.
ഐപിസി 294 ബി 324,325 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ആയുധം വെച്ച് മർദ്ദിക്കൽ , അസഭ്യം പറയൽ എന്നിവയാണ് ഇവർക്കെതിരെ ചാർത്തിയിരിക്കുന്ന കുറ്റങ്ങൾ.
സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റ കെഎസ്‌യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നൽകിയ ഹർജിയിൽ ആലപ്പുഴ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേട്ട് കോടതിയാണ് ഇവർക്കെതിരെ കേസെടുക്കാൻ നൽകിയത്.