ക്രിസ്മസിന് വിൽപ്പന നടത്താൻ സൂക്ഷിച്ച ചാരായം പിടികൂടി

ആലുവ : മലയാറ്റൂരിൽ വാറ്റ് ചാരായം പിടികൂടി.ഐ.ബി യുടെ വിവരത്തെത്തുടർന്ന് കാലടി എക്സൈസ് നടത്തിയ തിരച്ചിലിൽ 500 മിലി ചാരായവും, 95 ലിറ്റർ ചാരായം വാറ്റുന്നതിനു പാകപ്പെടുത്തിയ വാഷും, വാറ്റുപകരണങ്ങളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മലയാറ്റൂർ സ്വദേശി ഷിബുവിനെ പിടികൂടി . ക്രിസ്തുമസിനോട് അനുബന്ധിച്ചു ചാരായം വാറ്റി വില്പന നടത്തുവാനാണു ഇയാൾ വീട്ടിൽ കോടയും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത്.

കാലടി റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ടി വി ജോൺസണിന്റെ നേതൃത്വത്തിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം എ യൂസഫലി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ യു ജോമോൻ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എ സിദ്ധീഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ധന്യ കെ ജെ, തസിയ കെ എം, സിവിൽ എക്സൈസ് ഓഫീസർ രജിത് ആർ നായർ, എക്സൈസ് ഡ്രൈവർ സജീഷ് പി ബി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.