സിഎഎ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നടപ്പിലാക്കാൻ കേന്ദ്രം

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സിഎഎ നടപ്പിലാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ ഉടൻ നടപ്പിലാക്കുവാനും തീരുമാനം. സി എ എ ഉടൻ നടപ്പിലാക്കുമെന്ന് അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം കേരളം ബംഗാൾ തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പിനേക്കാളും രാഷ്‌ട്രീയത്തേക്കാളും പ്രധാനം ജന ജീവിതമാണെന്നും മമത പറഞ്ഞിരുന്നു.