തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം പ്രകടനങ്ങൾ നടത്തുന്നത്. പ്രതിഷേധ പ്രകടനം നടത്തിയ നിരവധി കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ഇന്ന് പുലർച്ച അടൂരിലെ വീട്ടിൽ നിന്നായിരുന്നു രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നതുപോലെ ആയിരുന്നു തന്നെ അറസ്റ്റ് ചെയ്തതെന്ന് രാഹുൽ പറഞ്ഞു.
വൈദ്യ പരിശോധനയ്ക്കായി രാഹുലിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് വാഹനം തടഞ്ഞു പ്രതിഷേധിച്ചു. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് രാഹുലിന്റെ പങ്ക് തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മൂന്നിൽ ഹാജരാക്കിയ രാഹുലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സെക്രട്ടറിയേറ്റ് ആക്രമണത്തിൽ പോലീസുകാർക്ക് ഉൾപ്പെടെ പരിക്കേറ്റ സംഭവത്തിൽ രാഹുലിന്റെ പങ്ക് വ്യക്തമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിപ്പിച്ചു.