നരേന്ദ്രമോദി  ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തി

തൃശൂർ : സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ പ്രധാനമന്ത്രി  നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്ര നടയിൽ ദർശനം നടത്തി.ക്ഷേത്ര ദർശനത്തിനൊപ്പം തുലാഭാരവും നടത്തി പ്രധാനമന്ത്രി.

ക്ഷേത്രദർശനം പൂർത്തിയാക്കിയാൽ ഉടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.
അതിന് ശേഷം തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ  ദർശനം നടത്തും.
തുടർന്ന്  കൊച്ചിയിലേക്ക് പോകുന്ന പ്രധാനമന്ത്രി  നാലായിരം കോടി രൂപയുടെ വന്‍കിട പദ്ധതികളാണ് കൊച്ചിൻ ഷിപ്പ്‍യാര്‍ഡില്‍ ഇന്ന്  ഉദ്ഘാടനം ചെയ്യുക.

താര രാജാക്കന്മാർ വിവാഹ വേദിയിലേക്ക്

മമ്മൂട്ടി മോഹൻലാൽ ദിലീപ് ജയറാം ഖുഷ്ബു തുടങ്ങി ചലച്ചിത്ര ലോകത്തെ  പ്രമുഖർക്കൊപ്പം രാഷ്ട്രീയ – സാംസ്കാരിക – സംഗീത മേഖലയിലെ   പ്രമുഖരും  വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി  ഗുരുവായൂരിലേക്ക് എത്തി.