രാഹുൽ മാങ്കൂട്ടത്തിന് ജാമ്യം : പുഷ്പവൃഷ്ടി നടത്തി പ്രവർത്തകർ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിന് ജാമ്യം. സെക്രട്ടറിയേറ്റ് ആക്രമണവുമായി ബന്ധപ്പെട്ട നാലു കേസുകളിലാണ് ജാമ്യം അനുവദിച്ചത്.

ആറാഴ്ച വരെ എല്ലാ തിങ്കളാഴ്ചയും രാഹുല്‍ മാങ്കൂട്ടത്തില്‍ സ്റ്റേഷനില്‍ ഹാജരാകണം. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്. കൂടാതെ 50,000 രൂപ കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെ ആണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

ജയിൽ നടപടികൾ വൈകുന്നതിനാൽ രാത്രി 9 മണി കഴിഞ്ഞാണ് ജയിൽ മോചനം സാധ്യമായത്. പുഷ്പങ്ങളുമായി ജയിലിനു മുന്നിൽ കാത്ത് നിന്ന് നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുഷ്പവൃഷ്ടിയോടെയാണ് രാഹുലിനെ സ്വീകരിച്ചത്.