യൂട്യൂബർമാരെ ഉപയോഗിച്ച് 4 കോടി തട്ടിപ്പ് :  കമ്പ്യൂട്ടർ ഷോപ്പ് ഉടമ തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം : കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ മറവിൽ നാല് കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി പിടിയിൽ. നെക്സ് ജെൻ റിഗ്സ്  സിസ്റ്റം ഉടമ പ്രസീദ് ആണ് പിടിയിലായത്.
കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മാർക്കറ്റ് വിലയേക്കാൾ കുറച്ച് നൽകാമെന്ന് ഉപഭോക്താക്കളെ പറഞ്ഞു പറ്റിച്ചാണ്  തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള നൂറുകണക്കിന് ഉപഭോക്താക്കളാണ് ഇയാളുടെ ചതിയിൽ വീണത്.

യൂട്യൂബർമാരെ  ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയ  സ്ഥാപനത്തിന്റെ പരസ്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത്. അതേസമയം
ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിന്റെ മറവിലാണ് പ്രസീദ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രസീദ് സമാനമായ തട്ടിപ്പ്  കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.