ചെന്നൈ : രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യയിൽ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഗാന്ധി പരാജയപ്പെട്ടെന്നും നിസ്സഹകരണ പ്രസ്ഥാനം ഫലവത്തായില്ലന്നും തമിഴ്നാട് ഗവർണർ ആർ എം രവി പറഞ്ഞു.
നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ കിണ്ടിയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഭാഷ് ചന്ദ്രബോസിന്റെ പ്രവർത്തനങ്ങളാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നതിന്റെ പ്രധാന കാരണം.ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും വിപ്ലവമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണം. ഇത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്‌ലി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്നും അദ്ദേഹം പറഞ്ഞു