തിരുവനന്തപുരം : കേരള കോൺഗ്രസിനെ തകർക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം എന്ന് കെഎം മണിയുടെ ആത്മകഥയിൽ.
ബാർകോഴക്കേസിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ വിമർശിച്ച് കൊണ്ടുള്ള കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
വിജിലൻസ് അന്വേഷണത്തിൽ രമേശ് ചെന്നിത്തല അനാവശ്യ തടുക്കം കാണിച്ചു, നടപടിയുടെ ഔചിത്യം രമേഷ് ചെന്നിത്തല ആലോചിച്ചില്ലന്നും പുസ്തകത്തിൽ.
ബിജു രമേശിന്റെ മകളുടെ വിവാഹത്തിന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു. ബിജു രമേശിന് കോൺഗ്രസിലെ ചില നേതാക്കളുമായി അടുപ്പം ഉണ്ടായിരുന്നു. മുന്നണിയുടെ ശില്പികളിൽ ഒരാളായിട്ടും യുഡിഎഫിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചില്ലന്നും ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ബാർ ലൈസൻസ് പുതുക്കേണ്ട ഫയൽ താൻ കാണരുതെന്ന നിർബന്ധം അന്നത്തെ എക്സൈസ് വകുപ്പ് മന്ത്രിയായ കെ ബാബുവിന് ഉണ്ടായിരുന്നു. കെ ബാബുവിന് മുറിവേറ്റ കടുവയുടെ മുരൽച്ചയാണെന്നും കെഎം മാണിയുടെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.