ബീഹാർ :കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ക്ലൈമാക്സ് .
ബിജെപി പിന്തുണയോടെ ജെ ഡി യു സ്ഥാപകൻ നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഒൻപത് തവണ മുഖ്യമന്ത്രി ആയ ഏക നേതാവ്എന്ന പുതുചരിത്രമാണ് നിതീഷ് കുമാർ ഇതോടെ കുറിച്ചത്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ “ഇന്ത്യാ” സഖ്യത്തിന്റെ ശില്പികളിൽ പ്രധാനിയായ നിതീഷ് കുമാറിന്റെ ചുവടു മാറ്റം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
നിതീഷ് കുമാറിനൊപ്പം എട്ടംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.ബിജെപി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയാവും
ബീഹാറിലെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായ കർപ്പൂരി താക്കൂറിന് ഭാരതാരത്ന അവാർഡ് നൽകിയതിന് പിന്നാലെയാണ് ബീഹാറിൽ രാഷ്ട്രീയം കലങ്ങിമറിഞ്ഞത്. കേന്ദ്ര തീരുമാനത്തെയും പ്രധാനമന്ത്രിയും പ്രശംസിച്ച് നിതീഷ്കുമാർ രംഗത്തെത്തിയിരുന്നു.