മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാന ചരിഞ്ഞു

വയനാട് : മാനന്തവാടി ടൗണിൽ ഇറങ്ങിയ കാട്ടാന ചരിഞ്ഞു.കഴിഞ്ഞദിവസം മാനന്തവാടി നഗരത്തിൽ ഇറങ്ങിയ കാട്ടാനയെ നീണ്ട 14 മണിക്കൂറുകൾക്ക് ശേഷം മയക്കു വെടിവെച്ച് കുങ്കി ആനകളുടെ സഹായത്തോടെ കർണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. അതിനുശേഷം ബന്ദിപ്പൂരിൽ വച്ചാണ് തണ്ണീർ കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാന ചരിഞ്ഞത്.ആനയുടെ മരണത്തെക്കുറിച്ച് ഇരു സംസ്ഥാനങ്ങളും അന്വേഷിക്കുമെന്ന് ഉന്നത അധികാരികൾ അറിയിച്ചു.ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതിയും അന്വേഷണം നടത്തും.
അതേസമയം 20 ദിവസത്തിനിടെ രണ്ട് തവണ ആനയ്ക്ക് മയക്കുവടി ഏറ്റിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.