തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് മർദ്ദനം. ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്കറാണ് പൊലീസുകാരെ ആക്രമിച്ചത്.
ബാലരാമപുരത്ത് വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാതെ മുഹമ്മദ് അസ്കർ വാഹനം ഓടിച്ചത് പോലീസ്‌ ചോദ്യം ചെയ്തു ഇതിൽ പ്രകോപിതനായ മുഹമ്മദ് അസ്‌ക്കർ പൊലീസിന് നേരെ തിരിഞ്ഞു. ആദ്യം വാക്ക് തർക്കമായി. പിന്നാലെയാണ് പൊലീസുകാർക്ക് നേരെ മർദ്ദനമുണ്ടായത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബാലരാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സജിലാൽ, സിപിഒ സന്തോഷ്‌കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു യുവാവിന്റെ പരാക്രമം ബാലരാമപുരം ബസ് സ്റ്റാന്റിന് സമീപത്താണ് സംഭവം. ബാലരാമപുരം ഇൻസ്‌പെക്ടർ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു